Friday, April 19, 2013

ഗാംഗ്സ്റ്റർ സിനിമകളും നവസുഹൃത് സംഘങ്ങളും
ഈ ഗാംഗ്സ്റ്റർ സിനിമകളുടെ  Choreography  ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഫോട്ടോഗ്രാഫിക് സങ്കൽപ്പത്തെ ഭയങ്കരമായി സ്വാധീനിച്ചി ട്ടുള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? ഇപ്പോഴത്തെ സുഹൃത് -സംഘങ്ങളുടെ ചിത്രങ്ങൾ ഒന്ന് നിരീക്ഷിച്ച് നോക്ക് ! ഏറെയൊന്നും തപ്പേണ്ടി വരില്ല . ഒരൽപം താഴേക്കു നോക്കിയാൽ ഒന്നെങ്കിലും കാണാതിരിക്കില്ല . ഒരു കൂട്ടം ചെറുപ്പക്കാർ ! അവരുടെ മുഖത്ത് കനത്ത ഗൗരവമായിരിക്കും . (അവർ ചിരിയും പുഞ്ചിരിയുമൊന്നും എന്താണെന്ന് പോലും അവർക്കറിയില്ല ). അവരെല്ലാം വിവിധ ദിശയിലേയ്ക്കായിരിക്കും നോക്കുക .

          ഇതിൻറെ ഒരു 'അഡ്വാൻസ്ഡ്' വേർഷൻ എൻറെ ചില സുഹൃത് -സർക്കിളുകളിൽ ഞാൻ കണ്ടിട്ടിട്ടുണ്ട് . അവർ ഫോട്ടോയിൽ മാത്രമല്ല . കൂട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോഴെല്ലാം ഏതോ അജ്ഞാതമായ ഒരു ക്യാമറ അവരെ പടമാക്കുന്നുണ്ട് എന്ന ഭാവത്തിലായിരിക്കും .ഭാവമില്ലായ്മയാണ്   അവരുടെ സ്ഥായിഭാവം .  വാ തുറന്നാൽ അവർ പഞ്ച് ഡയലോഗുകൾ മാത്രമേ പറയുകയുള്ളു . എന്ന് വച്ചാൽ "സവാള അരിയരി " പോലെയുള്ള നാടൻ പഞ്ചുകളല്ല .  ക്ലിൻറ്  ഈസ്റ്റ് വുഡ് പണ്ട് അടിച്ചത് മാതിരിയുള്ള ഒറ്റ വരി (One -Liners ). 
          ആ സംഘത്തോടൊപ്പം നിൽക്കുമ്പോൾ തമാശ പോയിട്ട് "താ " എന്ന് പോലും പറഞ്ഞു പോകരുത് . അവർ ചിരിക്കില്ല . മറിച്ച് അവർ സ്ലോ മോഷനിൽ എഴുന്നേറ്റു അടുത്തുള്ള കൈവരിയിലോ അരമതിലിലോ പിടിച്ച് അകലേയ്ക്ക് നോക്കി നിൽക്കുകയെ ഉള്ളു . ആ സംഘത്തിലുള്ള ഓരോരുത്തരുടെയും ഭാവ രഹിതമായ മുഖം കണ്ടാൽ അവർക്കാരോടോ പ്രതികാരം ചെയ്യാനുണ്ടെന്നും അവർ അയാൾക്ക്‌ വേണ്ടിയുള്ള അന്വേഷണ ത്തിലാണെ ന്നും തോന്നും . 

          അവർക്ക് സിഗരട്ട് വലിക്കാൻ ഇഷ്ടമായിരിക്കും . അതവരുടെ ഗൗരവം കൂട്ടും . പണ്ട് കാലത്തെ പാവം കൗമാരക്കാർ വലിക്കുന്ന പോലെ , കുറുക്കൻ നീർക്കോലിയെ പിടിക്കുന്ന പോലെ, വിരണ്ടിട്ടല്ല ഇവർ സിഗരറ്റ് വലിക്കുക . യുവ ഗാംഗ്സ്റ്റെഴ്സ്ചുണ്ടിൻറെ ഒരു കോർണറിലൂടെയാണ്  വലിക്കുക . ചിലപ്പോൾ അവർ ഇരിക്കുന്ന സ്വകാര്യ ഇടങ്ങളിൽ ഒരു പുക പടലം മാത്രമേ കാണൂ . പേടിക്കേണ്ട.  അതിനിടയിൽ അവർ ഉണ്ടായിരിക്കും . തീർച്ച . കള്ളു കുടിക്കുന്ന വരാണെങ്കിൽ വെള്ളം ചേർക്കുന്നത് അവർക്കിഷ്ടപ്പെടില്ല . "ഓണ്‍ ദി റോക്ക്സ് " ആണ് അവർക്ക് പഥ്യം . ഇതിനെല്ലാം പുറമേ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട് . അത് ഫോട്ടോയ്ക്ക് പോസ് ചെയ്യൽ മാത്രമാണ് !
          സിനിമയിൽ നിന്നാണ് ഈ Sense of Visual Impact കിട്ടിയതെന്നാണ്‌ എൻറെ വിചാരം . ലോകസിനിമയിൽ ഇരുപത് വർഷത്തിലേറെയായി ഇത് പ്രത്യേക ശ്രദ്ധ പിടിക്കാൻ തുടങ്ങിയിട്ട് . അതിന് മുൻപും , തീർച്ചയായും , ഉണ്ടായിരുന്നു . റോബർട്ട്‌ വൈസിൻറെ "വെസ്റ്റ്‌ സൈഡ് സ്റ്റോറി " എന്ന സിനിമയിൽ ഡാൻസ് പോലെ Choreographed ആക്ഷൻ സീക്വൻസുകൾ കാണാം . ചൈനയിൽ നിന്ന് ഹോളിവുഡി ലേയ്ക്ക് കുടിയേറിയ ജോണ്‍ വൂവിൻറെ  ഗാംഗ്സ്റ്റർ സിനിമകൾ , റോബർട്ട് റോഡ്രിഗ്യൂസിൻറെ മെക്സിക്കോ ട്രിലജി , പിന്നെ തീർച്ചയായും ടരാൻറ്റിനൊ യുടെ സിനിമകൾ തൊണ്ണൂറുകളിൽ ഈ Stylization കൊണ്ട് വന്നിട്ടുണ്ട് . അക്കാലത്ത് തന്നെ മലയാളത്തിൽ ഈ സിനിമക്കാരെ അനുകരിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട് . ഇന്നത്തേക്കാൾ വൃത്തിയായി അനുകരിക്കാൻ അറിയാവുന്നവർ അന്നുണ്ടായിരുന്നു എന്നാണ്‌ എൻറെ തോന്നൽ .

          സാമ്രാജ്യം എന്ന സിനിമയാണ് Stylization കൊണ്ട് വരാൻ ശ്രമിച്ച ആദ്യ കാല  മലയാള സിനിമകളിലൊന്ന് . ആ സിനിമയുടെ അവസാനത്തെ രംഗം ഇപ്പോഴും പുതിയതാണ് . ആ രംഗം കൊണ്ടാണ് ഇത്ര വർഷ ങ്ങൾ ക്ക്‌ ശേഷവും അതിനൊരു Sequel ഉണ്ടാകുന്നത് . , ജോണി വാക്കർ  എന്ന ചിത്രത്തിലൊക്കെ ജോണ്‍ വൂ ചിത്രങ്ങളുടെ പ്രമേയ സ്വഭാവവും stylization വളരെ evident ആണ് . Tarantino ye അനുകരിക്കാനുള്ള പാങ്ങ് അന്നേ ഇല്ല , പിന്നെയാണ് ഇന്ന് . 
          ഇവിടെ അടുത്ത കാലത്ത് ഈ ട്രെൻഡ് വന്നത് ജോണ്‍ വൂ വിൻറെയും റോഡ്രിഗ്യൂസിൻ റെയും പഴയ പാരമ്പര്യത്തിൽ നിന്ന് തന്നെ . അന്ന് ജോണി വാക്കരിലൂടെ ചെയ്ത  ജയരാജും ( For the People , 2004 ),   അമൽ നീരദുമാണ്  (ബിഗ്‌ ബി, 2 0 0 7 ) അതിൻറെ പുനരവതരണം നടത്തിയത് . സംഘക്കൂട്ടായ്മയുടെ  മേൽ സൂചിപ്പിച്ച  ഓളത്തിൽ  'ബിഗ്ബി 'യുടെ പങ്ക് അവർ നിഷേധിക്കുമെന്ന് തോന്നുന്നില്ല . കേരളത്തിൻറെ അധോലോക തലസ്ഥാന മായി കൊച്ചി മാറിയതും  കൊച്ചി നഗരത്തിൻറെ ഒരു അന്തർദേശീയ സ്വഭാവവും  ഇവരുടെ കഥ പറച്ചിലിന് ഗുണം ചെയ്തിരിക്കണം . ഉദാഹരണത്തിന് , ഫോർട്ട്‌ കൊച്ചിയിലെ വാസ്കോ ഹൗസിനു മുന്നിൽ  ഷൂട്ട്‌ ഔട്ട്‌ നടക്കുന്നത്  തിരുവനതപുരത്ത് , കിഴക്കേ ക്കൊട്ടയിൽ നടക്കുന്നതിനെ ക്കാൾ Convincing തന്നെ .(Adapt ചെയ്യുന്നത് മോശമാണെന്നോ ഒറിജിനൽ എന്നത് വിശുദ്ധണെന്നോ എനിക്കഭിപ്രായമില്ല , കേട്ടോ 
         പരിഹസിക്കാനാണെങ്കിലും  ഒറിജിനലുകൾ തേടി ഡി വി ഡി വഴിയും  ഡൌൻലോഡ് വഴിയും മികച്ച ഗാംസ്റ്റർ മൂവീസ് കാണാനുണ്ടായ സാഹചര്യവും  അതിൻറെ ഗ്രാമറും ലൈഫ് സ്റ്റൈലും ഇവിടെ സ്വാധീനം ചെലുത്തിയതാകാം.  ന്നിപ്പോൾ മലയാള പുനരാഖ്യാനങ്ങൾ വേണമെന്നില്ല . Tarantino യുടെ പുതിയ Django Unchained ഉം മറ്റും പലരുടെയും ശേഖരങ്ങളിൽ നിന്ന് ശൈലികളി ലേയ്ക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു .

         മറ്റൊരു വായ ന പറഞ്ഞാൽ,  കൂടി വരുന്ന ക്രൈം റേറ്റ് , സിനിമകളിലൂടെ Stylize ചെയ്യപ്പെടുന്ന ഗങ്ങ്സ്റ്റർ ജീവിതം  ഇതെല്ലാം കൊണ്ട് പുതിയ കാലം ജീവിതത്തെ ഒരു പക്ഷെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കിലോ ? "ലോകമെന്നത് ഒരു ഗാംഗ്സ്റ്റർ സിനിമയാണ് .. .മനുഷ്യരെല്ലാം അതിലെ നടീനടന്മാരും .. " (അങ്ങനെയെന്തോ ഇല്ലേ !) ഇനിയിപ്പോ അങ്ങനെ വല്ലതും ....!2 comments:

  1. 'സാമ്രാജ്യം എന്ന സിനിമയാണ് Stylization കൊണ്ട് വരാൻ ശ്രമിച്ച ആദ്യ കാല മലയാള സിനിമകളിലൊന്ന്.' --> സാമ്രാജ്യത്തിന്റെ അവസാന സീനിനെപ്പറ്റി പറഞ്ഞതിനോട് യോജിക്കുന്നു, എന്നാൽ സാമ്രാജ്യത്തിനു വളരെ മുമ്പേ മലയാളത്തിൽ വന്ന പല സ്റ്റൈലൻ സിനിമകളെയും കഥാപാത്രങ്ങളെയും തള്ളിക്കളയുന്നു ഈ അശ്രദ്ധമായ കമന്റ് എന്നൊരു തോന്നലുണ്ട്. രാജാവിന്റെ മകൻ (1986), ഇരുപതാം നൂറ്റാണ്ട് (1987), ന്യൂ ഡൽഹി (1987) എന്നിവയെങ്കിലും വിട്ടുകളയരുതായിരുന്നു :) തമ്പി കണ്ണന്താനം ഇപ്പോഴും രാജാവിന്റെ മകൻ റിമെയ്ക് ചെയ്യാൻ ആലോചിക്കുന്നതും സാഗർ ഏലിയാസ് ജാക്കി reloaded വരുന്നതുമൊക്കെ ആ സ്റ്റൈലിൽ തൂങ്ങിക്കൊണ്ടാണ്. My number is double two double five എന്നു പറയുന്ന മോഹൻലാൽ കേരളത്തിൽ 'വാ തുറന്നാൽ പഞ്ച് ഡയലോഗുകൾ മാത്രം പറയുന്ന' ഒരു തലമുറയുടെ രോമാഞ്ചം തന്നെയായിരുന്നു. അതിനൊക്കെ മുമ്പ് കോളിളക്കം (വിശേഷിച്ച് ജയന്റെ കഥാപാത്രം), 'മുതലക്കുഞ്ഞുങ്ങളെ വളർത്തിയിരുന്ന' ജോസ് പ്രകാശ് വില്ലന്മാർ ഒക്കെയും മലയാളത്തിൽ Stylization കൊണ്ട് വരാൻ ശ്രമിച്ചവ തന്നെയാണ്.

    ReplyDelete
    Replies
    1. സ്റ്റൈലന്‍ സിനിമ കളെന്നോ സ്റ്റൈലന്‍ കഥാപാത്രങ്ങള്‍ എന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത് . മറിച്ച് സിനിമയുടെ സാങ്കേതികമായ Stylization ആണ് ഞാന്‍ ഉദ്ദേശിച്ചത്. സിനിമ ചിത്രീകരിക്കുന്ന ലോകത്തെ റിയലിസ്റ്റിക് ആയി സമീപിക്കാതെ മറിച്ച് ക്യാമറയുടെ നോട്ടത്തിലും കാഴ്ചയിലും യാതാര്‍ത്ഥമായ ഒരു Stylization കൊണ്ട് വരിക എന്നാണു ഉദ്ദേശിച്ചത് . സ്ലോ മോഷന്‍റെ ഉപയോഗം കൊണ്ടും വ്യൂ പോയിന്റ് കൊണ്ടും സംഭാഷണം കൊണ്ടും ഒക്കെ Stylization സാധ്യമാണ് . ഞാന്‍ ഉടെഷിച്ചതും താങ്കള്‍ എടുത്തതും വേറെ വേറെ അര്‍ഥങ്ങള്‍

      Delete