ആൽഫ്രഡ് ഹിച് കോക്കിൻറെ "ടോപാസി"നെ ക്കുറിച്ച് എല്ലാവർക്കും ഒരേ അഭി പ്രായമാണ് : വളരെ മോശം . അത്തരം പോപ്പുലർ അഭിപ്രായങ്ങളെ അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല . പൊതു ബോധത്തിനെതിരെ എന്തെങ്കിലും കണ്ടാൽ ജനം തള്ളിപ്പറയും . അതാണവരുടെ ശീലവും കാപട്യവും . ബലാൽസംഗം ചെയ്യപ്പെട്ട നായിക ആത്മഹത്യ ചെയ്യുന്നതാണ് ജനത്തിനിഷ്ടം . നായകൻ അവളെ സ്വീകരിച്ചാൽ ജനത്തിനിഷ്ടപ്പെട്ടുവെന്ന് വരില്ല . അങ്ങനെയൊക്കെയാണ് പൊതു ജനം . ടോപാസ് ഒരു ക്ലാസിക് ആണെന്ന് പറഞ്ഞു വയ്ക്കാനൊന്നുമല്ല ഈ എഴുത്ത് . അതിൻറെ ചില പ്രത്യേകതകൾ നിരീക്ഷിക്കാൻ വേണ്ടിയാണ്. പരാജയത്തിൻറെ കാരണം തിരയാനും .
ഒന്നിന് പിന്നാലെ ഒന്നായി വിജയ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തു കൊണ്ടിരുന്ന ഒരാളാണ് ഹിച്ച്കോക്ക്. സൈക്കോ ആയിരുന്നു അതിൻറെ ഹൈറ്റ് . പിന്നെ ബേർഡ്സ് എന്ന ചിത്രവും കൂടിക്കഴിഞ്ഞ ശേഷം ഹിച്ച്കോക്ക് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു തുടങ്ങി . അക്കൂട്ടത്തിൽ ഒരു "ബിഗ് ബട്ജെറ്റ് " ചിത്രമായിരുന്നു ടോപാസ് . യൂറോപ്പിലും അമേരിക്കയിലും ക്യൂബയിലും ലൊക്കേഷനുകൾ . ലിയോണ്‍ യൂരിസിൻറെ "കോൾഡ് വാർ " നോവലിനെ ആസ്പദമാക്കിയ സ്ക്രിപ്റ്റ് . പക്ഷെ ജനത്തെ തീയറ്ററിൽ എത്തിക്കാൻ പറ്റിയ "സ്റ്റാഴ്സ് " ഒന്നും ചിത്രതിലുണ്ടായിരുന്നില്ല . അത് തന്നെ ഒന്നാം പരാജയകാരണം .
"ക്യൂബൻ
മിസൈൽ ക്രൈസിസ്" ൻറെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് . സമകാലിക
രാഷ്ട്രീയത്തെ ക്കുറിച്ചുള്ള പ്രേക്ഷകരുടെ അവബോധത്തിനു സിനിമ
മനസ്സിലാക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു . പ്രേക്ഷകർ ക്കിടയിൽ രണ്ട്
രാഷ്ട്രീയം ഉണ്ടാകാവുന്ന പ്രമേയവും ചിത്രത്തിന് തിരിച്ചടിയായി . ശീത
യുദ്ധത്തെ ക്കുറിച്ച് ഹിച്ച് കോക്ക് സ്വീകരിക്കുന്ന നിലപാട് എന്ത്
തന്നെയാണെങ്കിലും ചാരവൃത്തി എ ത്രത്തോളം നീചമാണ് എന്ന് സൂചിപ്പിക്കുക
തന്നെയായിരുന്നു ഇത്തവണയും അദ്ദേഹത്തിൻറെ ലക്ഷ്യം. പൂർണമായി പരിഗണിച്ചാൽ
കുറ തീർന്ന ഒരു ചിത്രമല്ല ടോപാസ് . പക്ഷെ ചില സീക്വൻ സുകളിലാണ്
ചിത്രത്തിൻറെ ബ്രില്ല്യൻസ് കാണാവുന്നത് .
നാറ്റൊ (NATO) യിലെ രഹസ്യങ്ങൾ സോവിയറ്റ് യൂണിയന് ചോർത്തി കൊടുക്കുന്ന ഒരു ചാര സംഘമാണ് ടോപാസ് . സംഘത്തെ ക്കുറിച്ചുള്ള രഹസ്യം അമേരിക്ക അറിയുന്നത് അമേരിക്കയിലേക്ക് കൂറ് മാറുന്ന ഒരു സോവിയറ്റ് ഇൻറലിജൻസ് ഉദ്യോഗസ്ഥനിൽ നിന്നാണ് . ക്യൂബയിൽ റഷ്യ മിസൈൽ ബാലിസ്റ്റിക് മിസൈലുകൾ സമാഹരിക്കുന്നുവെന്ന് വിവരമറിയുന്നതോടെയാണ് കഥ തുടങ്ങുന്നത് .
നാറ്റൊ (NATO) യിലെ രഹസ്യങ്ങൾ സോവിയറ്റ് യൂണിയന് ചോർത്തി കൊടുക്കുന്ന ഒരു ചാര സംഘമാണ് ടോപാസ് . സംഘത്തെ ക്കുറിച്ചുള്ള രഹസ്യം അമേരിക്ക അറിയുന്നത് അമേരിക്കയിലേക്ക് കൂറ് മാറുന്ന ഒരു സോവിയറ്റ് ഇൻറലിജൻസ് ഉദ്യോഗസ്ഥനിൽ നിന്നാണ് . ക്യൂബയിൽ റഷ്യ മിസൈൽ ബാലിസ്റ്റിക് മിസൈലുകൾ സമാഹരിക്കുന്നുവെന്ന് വിവരമറിയുന്നതോടെയാണ് കഥ തുടങ്ങുന്നത് .
ക്യൂബൻ എപിസോഡാ ണ് ചിത്രത്തിൽ മികച്ചു നിൽക്കുന്നത്. അമേരിക്കൻ ചാരനായ ആന്ദ്രെ ക്യൂബയിൽ ചെന്ന് അയാളുടെ കാമുകിയായ ജ്യുവനീറ്റയെ കാണുന്നു. ക്യൂബൻ വിപ്ലവകാരികളുടെ നേതാവായ റിക്കോ പാരയുടെ മിസ്ട്രസ്സാണ് ജ്യുവനീറ്റ . പക്ഷെ അയാൾക്കറിയില്ല അവൾ ഒരു അമേരിക്കൻ സ്പൈ ആണെന്ന്. പക്ഷെ ഒരിക്കൽ അവൾ നിയോഗിച്ചവർ പിടിക്കപ്പെടുമ്പോൾ അവരിൽ നിന്ന് റിക്കോ മനസ്സിലാക്കുന്നു അവർ പ്രവർത്തിക്കുന്നത് ജ്യുവനീറ്റയ്ക്ക് വേ ണ്ടിയാണെന്ന്. അവളോട് വളരെ വൈകാരിക ബന്ധം സൂക്ഷിക്കുന്ന റിക്കോ തകർന്ന മനസ്സോടെ അവളെ ഗണ്‍ പോയിൻറിൽ നിർത്തുന്നു . മനോഹരമാണ് ആ രംഗം . സ്വന്തം കൈകളിൽ അവൾ വെടിയേറ്റ് വീഴുമ്പോൾ റിക്കോയുടെ വികാരരഹിതമായ മുഖവും പതിയെ താഴുന്ന പിസ്റ്റലും കാണാം . ഗോവണിയുടെ മുകളിൽ നിന്നുള്ള ഒരു ഓവർഹെഡ് വീക്ഷണത്തിൽ ജ്യുവനീറ്റ നിലം പതിക്കുമ്പോൾ അവളുടെ സ്കേർട്ട് ഒരു വയലറ്റ് പുഷ്പം പോലെ വിടരുന്നു .. . കവിതയാണ് ആ ഷോട്ട് ! ഷവർ രംഗത്തിന് ശേഷം ഹിച്ച്കോക്കിൻറെ ഏറ്റവും "മനോഹരമായ " കൊലപാതകം.

പ്രിവ്യൂ ഷോയുടെ മോശപ്പെട്ട പ്രതികരണം മൂലം ആദ്യത്തെ ക്ളൈമാക്സിന് പുറമേ രണ്ട് ക്ലൈമാക്സ് കൂടി ഹിച്ച് കോക്ക് ഷൂട്ട് ചെയ്തു . ടോപാസ് എന്ന ചാരസംഘടനയെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ അതിൻറെ തലവൻ തൻറെ സഹപാഠി കൂടിയായ ഴാക് ഗ്രാൻ വിൽ ആണെന്ന് ആന്ദ്രെ മനസ്സിലാക്കുന്നു. ഔദ്യോഗികമായ ഒരു ദൗത്യം തികച്ചും വ്യക്തിപരമാകുന്ന ഒരു നിമിഷമായിരുന്നു അത് . ആന്ദ്രെയും ഭാര്യ നിക്കോളും ഴാക്കും ഉൾപ്പെടുന്ന ഒരു പഴയ ത്രികോണത്തിൻറെ ഓർമകളാണ് ഇപ്പോൾ ആ കണ്ടെത്തലിനെ നിയന്ത്രിച്ചത് . ജ്യുവനീറ്റയുമായുള്ള ആന്ദ്രെ യുടെ ബന്ധത്തിന് പകരം വീട്ടാൻ നിക്കോളിന് ഴാക്കുമായി ബന്ധമുണ്ടായിരുന്നു. പകയും പ്രണയവും നിറഞ്ഞ ഈ വ്യക്തിബന്ധങ്ങളിൽ നിന്ന് ലോകചരിത്രം അപ്പോഴേയ്ക്കും അതിൻറെ പങ്ക് സ്വീകരിച്ചു കഴിഞ്ഞിരുന്നു .
ആന്ദ്രെയും ഴാകും തമ്മിലുളള ഒരു Duel ആയിരുന്നു ചിത്രത്തിൻറെ ആദ്യ ക്ലൈമാക്സ് . എന്നാൽ ഇരുവരും ആദ്യ നിറയോഴിക്കും മുൻപ് തന്നെ അജ്ഞാതനായൊരു സോവിയറ്റ് കില്ലർ ഴാക്കിനെ വെ ടി വച്ച് കൊല്ലുന്നു. രണ്ടാം ക്ലൈമാക്സിൽ താൻ കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്ന് ഴാക് സ്വയം വെടി വച്ച് മരിക്കുന്നതാണ് . ഒടുവിൽ മിസൈൽ ക്രൈസിസ് അവസാനിക്കുമ്പോൾ ആന്ദ്രെയുടെ മനസ്സിലൂടെ ആ ചരിത്ര സംഭവത്തിൻറെ തുടക്കം മുതൽ ഒടുക്കം വരെ അതിന് വേണ്ടി ഇല്ലാതാക്കപ്പെട്ട മനുഷ്യരുടെ ചിത്രങ്ങൾ കടന്ന് പോകുന്നു . അക്കൂട്ടത്തിൽ ഇരുപക്ഷത്തുമുള്ള , ഇരയാക്കപ്പെട്ട മനുഷ്യരെല്ലാമു ണ്ടെന്ന് ആന്ദ്രെയും നമ്മളും തിരിച്ചറിയുന്നു . ശത്രു പോലും ഒരു ഇരയായിരുന്നുവെന്ന് ...
അത് കൊണ്ടൊക്കെ തന്നെ "ടോപാസ് " ഒരു മോശം ചിത്രമാണെന്ന് ഞാൻ കരുതുന്നില്ല . കാരി ഗ്രാന്ടും ഇൻഗ്രിഡ് ബർഗ്മാനും പോലെയുള്ള മികച്ച താരങ്ങളായിരുന്നു എന്നും ഹിച്ച് കോക്കിന്റെ സഹപ്രവർത്തകർ. തികച്ചും പുതിയ അഭിനേതാക്കളെ പ്രധാന വേഷങ്ങളിൽ അഭിനയിപ്പിക്കുക വഴി ചിത്രത്തിന് ലഭിക്കാവുന്ന "റീച്ച് " നഷ്ടപ്പെടുകയുണ്ടായി . എന്നാൽ യൂറോപ്യൻ സിനിമയിലെ മികച്ച നടന്മാരുടെ സാന്നിധ്യം ചിത്രത്തിലുണ്ട് . പ്രശസ്ത ഫ്രഞ്ച് നടൻ ഫിലിപ് നോയ്റെ ( പോസ്റ്റ് മാൻ എന്ന ചിത്രത്തിൽ നെരൂദയുടെ വേഷം ചെയ്ത ) ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് .
2013 ലിരുന്ന് കാണുമ്പോഴും തികച്ചും പുതുമ അനുഭവപ്പെടുന്ന ചിത്രമാണ് ടോപാസ് . ഹിച്ച്കോക്ക് സൈക്കോ തന്നെ ആവർത്തിക്കണം എന്ന് കരുതിയ പ്രേക്ഷകരും നിരൂപകരും അദ്ദേഹത്തിൻറെ മികച്ച പല ശ്രമങ്ങളും കാണാതെ പോയിട്ടുണ്ട് . ടോപാസ് ഒരു മാഗ്നം ഒപസ് ഹിച്ച്കോക്ക് അല്ല . എങ്കിലും അദ്ദേഹത്തിൻറെ മികച്ച ശ്രമങ്ങളിൽ ഒന്നാണ് .
No comments:
Post a Comment